Wednesday, February 18, 2026
Google search engine
HomeClassicsനാല് പന്തില്‍ നാല് വിക്കറ്റ് നേടിയ മലിംഗ

നാല് പന്തില്‍ നാല് വിക്കറ്റ് നേടിയ മലിംഗ

തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ്! ഏത് ബൗളറും സ്വപ്‌നം കാണുന്ന നേട്ടം. ഒരു ഹാട്രിക്ക് തന്നെ സ്വപ്‌നസമാനമാണ്. അപ്പോള്‍ പിന്നെ നാല് പന്തില്‍ നാല് വിക്കറ്റ് ആയോലോ? പിന്നെ പറയുകയും വേണ്ട.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയ ഒരു ബൗളറുണ്ട്. ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു മലിംഗയുടെ ഈ നേട്ടം. വെസ്റ്റ് ഇന്‍ഡീസിലെ ജോര്‍ജ്ടൗണിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷോണ്‍ പൊള്ളോക്ക്, ആന്ദ്രെ ഹാള്‍, ജാക്ക് കാലിസ്, മഖായ എന്‍ടിനി എന്നിവരെയാണ് തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 209 റണ്‍സിന് ഓളൗട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അതിവേഗം വിജയത്തിലേയ്ക്ക് കുതിക്കുമ്പോഴായിരുന്നു മലിംഗയുടെ തകര്‍പ്പന്‍ ബൗളിംഗ്. അഞ്ചിന് 206 റണ്‍സെന്ന നിലയില്‍ ജയിക്കാന്‍ കേവലം നാല് റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. 86 റണ്‍സോടെ അപ്പോഴും ക്രീസിലുള്ളതാകട്ടെ ഇതിഹാസ താരം ജാക്ക് കാലിസും. എന്നിട്ടും കാലിസിന്റെ അടക്കം നാല് വിക്കറ്റുകള്‍ തുടര്‍ച്ചയായി നാല് പന്തുകളില്‍ വീഴ്ത്താന്‍ മലിംഗയ്ക്കായി. വിജയത്തിനടുത്തുവരെയെത്തിയ ശ്രീലങ്ക പക്ഷെ മത്സരം ഒരു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. തോറ്റെങ്കിലും മലിംഗയുടെ ആ വീരോചിത പ്രകടനം ക്രിക്കറ്റ് പ്രേമികളുടെ ഉള്ളില്‍ ഇന്നും ജീവനോടെ തുടിച്ചുനില്‍ക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments