Saturday, February 21, 2026
Google search engine
HomeClassicsവെസ്റ്റ് ഇന്‍ഡീസിന്റെ പതനം; കെനിയയുടെ ഉയിര്‍പ്പ്

വെസ്റ്റ് ഇന്‍ഡീസിന്റെ പതനം; കെനിയയുടെ ഉയിര്‍പ്പ്

1996 ലോകകപ്പിലെ ഗ്രൂപ്പ് മത്സരം. വെസ്റ്റിന്‍ഡീസിന് എതിരാളികള്‍ ആദ്യമായി ലോകകപ്പിനെത്തിയ കെനിയ. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് കെനിയയെ ബാറ്റ് ചെയ്യാന്‍ വിടുന്നു. കട്‌ലി അംബ്രോസും കോര്‍ട്‌നി വാല്‍ഷും ഇയാന്‍ ബിഷപ്പുമടങ്ങുന്ന പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ കെനിയയെ 49.3 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടാക്കുന്നു. ബ്രയന്‍ ലാറയും ശിവ്‌നാരായണ്‍ ചന്ദര്‍പോളും റിച്ചി റിച്ചാര്‍ഡ്‌സണുമടങ്ങുന്ന പെരുമയേറിയ ബാറ്റിംഗ് നിര ഈ ചെറിയ ടോട്ടലൊക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുമെന്ന് എല്ലാവരും ഉറപ്പിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തുടങ്ങുന്നു. ഷെര്‍വിന്‍ കാംപ്‌ബെല്‍, ക്യാപ്റ്റന്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍, ബ്രയാന്‍ ലാറ, ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍… അങ്ങനെ ഓരോരുത്തരായി കൂടാരം കയറുന്നു. ഒടുവില്‍ കെനിയ 93 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ പുറത്താക്കുന്നു. അങ്ങനെ 73 റണ്‍സിന്റെ ചരിത്രജയം സ്വന്തമാക്കുന്നു.

മൗറിസ് ഒഡുംബെ, സ്റ്റീവ് ടിക്കോളോ, തോമസ് ഒഡോയോ… അങ്ങിനെ കെനിയന്‍ ക്രിക്കറ്റില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഉദിക്കുന്നു. ആ ലോകകപ്പിന് ശേഷം കെനിയയ്ക്ക് പൂര്‍ണ ഏകദിന ക്രിക്കറ്റ് ടീമെന്ന പദവി ലഭിക്കുന്നു. പിന്നീട് ഏതാണ്ട് രണ്ട് പതീറ്റാണ്ടോളം അവര്‍ ആ പദവിയില്‍ തുടരുന്നു. 2003 ലോകകപ്പിന്റെ സെമിഫൈനല്‍ വരെയെത്തുന്നു. അങ്ങനെ 1996ലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവരുടെ ജയം ഒരു കെനിയന്‍ വീരഗാഥയ്ക്ക് തുടക്കമാകുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments